സൈബര്‍ ആക്രമണം അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍: അച്ചു ഉമ്മന്‍
കോട്ടയം: തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടി മരിച്ചപ്പോള്‍ മക്കളെ വേട്ടയാടുകയാണെന്ന് അച്ചു പറഞ്ഞു.
അടുത്തകാലത്ത് ഒരു രാഷ്ട്രീയ നേതാവിനും ലഭിക്കാത്ത സ്നേഹവും ആദരവുമാണ് ഉമ്മന്‍ ചാണ്ടി എന്ന വ്യക്തിക്ക് ലഭിച്ചത്. ഇതില്‍ അസ്വസ്ഥരായ ആളുകള്‍ കള്ളക്കഥകള്‍ കെട്ടിച്ചമയ്ക്കുകയാണ്.
ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ഒരുപാട് വേട്ടയാടിയിട്ടുണ്ട്. മരിച്ചുകഴിഞ്ഞപ്പോള്‍ കുടുംബത്തെ കരുവാക്കി ഉമ്മന്‍ ചാണ്ടിയെ വേട്ടയാടുന്നത് തുടരുകയാണെന്നും അച്ചു പ്രതികരിച്ചു.
ഇതിലൂടെ അഴിമതിയില്‍ നിന്നും വിലകയറ്റത്തില്നിന്നുമെല്ലാം ശ്രദ്ധ തിരിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. എന്നാല്‍ അത് വിലപ്പോകില്ലെന്നും ഇക്കാര്യങ്ങള്‍ എല്ലാം ഇവിടെ ചര്‍ച്ചയാകുമെന്നും അച്ചു പറഞ്ഞു.
മുഖമില്ലാത്തവര്‍ക്കെതിരേ നിയമനടപടിയുമായി താന്‍ മുന്നോട്ട് പോകില്ല. ധൈര്യമുണ്ടെങ്കില്‍ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കട്ടെയെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.
Leave A Comment