പുതുപ്പള്ളിയിൽ ഒഴിവാക്കിയതിൽ പരാതിയില്ല: കെ. മുരളീധരൻ എംപി
തിരുവനന്തപുരം: പുതുപ്പള്ളിയിലെ യുഡിഎഫ് താരപ്രചാരക പട്ടികയിൽനിന്നും ഒഴിവാക്കിയതിൽ പരാതിയില്ലെന്ന് കെ. മുരളീധരൻ എംപി. തന്നെ പ്രത്യേകിച്ച് ഒരു പട്ടികയിൽ ഉൾപ്പെടുത്തേണ്ടതില്ല. ആർക്കും പരാതി നൽകിയിട്ടില്ല. താൻ സ്ഥിരം സ്റ്റാർ ആണെന്നും മുരളീധരൻ പറഞ്ഞു.പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തുകയാണ് ലക്ഷ്യം. 25,000 ൽ കുറയാത്ത വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കും. ഉമ്മൻ ചാണ്ടിയുടെ സ്വീകാര്യതയെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഉമ്മൻ ചാണ്ടി നടത്തിയ വികസന പ്രവർത്തനങ്ങളാണ് നയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ആറാം തീയതി വെടിപൊട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. കരുണാകരൻ സ്മാരകത്തിന്റെ കാര്യങ്ങളാണ് പറയാമെന്ന് പറഞ്ഞത്. വടകരയിൽ മത്സരിക്കുമോയെന്ന് പറയാൻ താൻ ജോത്സ്യനല്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Leave A Comment