'ഹിറ്റ് ആൻഡ് റണ്‍' ശൈലി: കുഴല്‍നാടനെതിരേ എം.ബി. രാജേഷ്
'തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റേത് "ഹിറ്റ് ആൻഡ് റണ്‍' രാഷ്ട്രീയമെന്ന് മന്ത്രി എം.ബി. രാജേഷ്. കുഴല്നാടന് ആളുകളെ വിമര്‍ശിക്കില്ല. പകരം തേജാവധം ചെയ്യും. എന്നിട്ട് തിരിഞ്ഞോടും- രാജേഷ് പറഞ്ഞു.മാധ്യമങ്ങള്‍ മാത്യു കുഴല്‍നാടനെ ലാളിച്ചു വഷളാക്കിയെന്നും അദ്ദേഹം വക്കീല്‍ നോട്ടീസ് അയച്ചാല്‍ സിപിഎം മറുപടി നല്‍കുമെന്നും മന്ത്രി പറഞ്ഞു. നല്ല നേതാക്കള്‍ കോണ്‍ഗ്രസില്‍ വേറെയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതുപ്പള്ളിയില്‍ യുഡിഎഫ് പ്രതിക്കൂട്ടില്‍ ആയതിനാലാണ് വികസന സംവാദത്തില്‍ സ്ഥാനാര്‍ഥി മുന്നോട്ട് വരാത്തതെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് മികച്ച വിജയമുണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
നടന് ജയസൂര്യയുടെ വിമര്‍ശനത്തിലും എം.ബി. രാജേഷ് പ്രതികരിച്ചു. ജോജു ജോര്‍ജിനെതിരേ കോണ്‍ഗ്രസ് പ്രതികരിച്ചത് പോലെയല്ല ജയസൂര്യയ്ക്ക് മറുപടി നല്‍കിയത്. അന്തസുള്ള രീതിയിലാണ് മന്ത്രിമാര്‍ മറുപടി നല്‍കിയത്. വസ്തുനിഷ്ഠമല്ലാത്ത കാര്യങ്ങളാണ് ജയസൂര്യ പറഞ്ഞതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
Leave A Comment