'മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവുമുണ്ടോ?'; ധൂർത്തിനെതിരെ സുധാകരൻ
കണ്ണൂർ: കർഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തിനിടെ, യാത്ര ചെയ്യുന്ന ട്രെയിനിന് സംരക്ഷണമൊരുക്കാൻ പാളങ്ങൾക്ക് സമീപം പോലീസുകാരെ നിർത്താൻ മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവുമുണ്ടോയെന്ന് പരിഹസിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 400-ഓളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും രണ്ട് ലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങുന്ന 100-ലേറെ ആളുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.
കര്‍ഷകര്‍ക്ക് കോടികള്‍ നല്കാന് ബാക്കിയുണ്ട്. സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് പറയുന്നതല്ലാതെ നല്‍കുന്നില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍ വച്ച് തന്നെ നടൻ ജയസൂര്യ കര്‍ഷകരെക്കുറിച്ച് പറഞ്ഞത് അത് അവര്‍ ഉള്‍ക്കൊണ്ട് തിരുത്താനാണ്.
എന്നാൽ, സൈബറിടത്തിൽ ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നും കര്‍ഷകര്‍ അവരുടെ പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് സംസാരിക്കുമ്പോള്‍ അതില്‍ രാഷ്ട്രീയം കണ്ട് അതുവഴി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്നും സുധാകരന് കൂട്ടിച്ചേർത്തു.
Leave A Comment