രാഷ്ട്രീയം

പോ​ത്ത് പ​രാ​മ​ർ​ശം ചേ​രു​ന്ന​ത് സു​ധാ​ക​ര​ന് ത​ന്നെ; വി​മ​ർ​ശ​ന​വു​മാ​യി വി.​എ​ൻ. വാ​സ​വ​ൻ

കോ​ട്ട​യം: കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള പോ​ത്ത് പ​രാ​മ​ര്‍​ശം ചേ​രു​ന്ന​ത് സു​ധാ​ക​ര​ന് ത​ന്നെ​യാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് യോ​ജി​ക്കാ​ത്ത പ​രാ​മ​ര്‍​ശ​മാ​ണ് സു​ധാ​ക​ര​ന്‍ ന​ട​ത്തി​യ​തെ​ന്നും വി.​എ​ന്‍. വാ​സ​വ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

യു​ഡി​എ​ഫി​ന് 50,000ത്തി​ന് മു​ക​ളി​ല്‍ ഭൂ​രി​പ​ക്ഷം കി​ട്ടു​മെ​ന്ന​ത് സ്വ​പ്‌​നം മാ​ത്ര​മാ​ണെ​ന്നും വി.​എ​ന്‍. വാ​സ​വ​ന്‍ പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി വാ​യ മൂ​ടി​ക്കെ​ട്ടി​യ പോ​ത്താ​ണെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞ​ത്. സ​ര്‍​ക്കാ​രി​നെ​തി​രേ വ​ന്‍ ജ​ന​വി​കാ​ര​മാ​ണ് ഉ​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യേ​ക്കു​റി​ച്ച് വ​ള​രെ മോ​ശ​മാ​യ ചി​ത്ര​മാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സി​ലു​ള്ള​ത്.

തൊ​ലി​ക്ക​ട്ടി കൂ​ടു​ത​ല്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി പു​തു​പ്പ​ള്ളി​യി​ല്‍ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Leave A Comment