ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ജെയ്ക്കിന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ: കെ. സുധാകരൻ
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എതിർസ്ഥാനാർഥിക്ക് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ കിട്ടുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ജെയ്ക് സി. തോമസിന് ലഭിക്കുന്ന വോട്ടിനെക്കാള്‍ ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ കിട്ടും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആത്മവിശ്വാസം ഇപ്പോൾ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്വപ്നലോകത്താണോയെന്ന് സുധാകരൻ ചോദിച്ചു. ഇങ്ങനെ നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Leave A Comment