രാഷ്ട്രീയം

സോളാർ കേസിലെ ഗൂഢാലോചനയിൽ പിണറായിക്കും പങ്ക് : കെ മുരളീധരൻ

കോഴിക്കോട്: സോളാർ കേസിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അധികാരമേറ്റ് മൂന്നാം ദിവസം കേസിലെ പരാതിക്കാരിൽ പിണറായിയെ കാണാൻ കഴിഞ്ഞത് തിരക്കഥയുടെ ഭാഗമാണെന്നും മുരളീധരൻ ആരോപിച്ചു.

 ഒരു മുഖ്യമന്ത്രിക്കെതിരെ വരുന്ന രാഷ്ട്രീയ ആരോപണമല്ല ഉമ്മൻചാണ്ടിക്കെതിരെ ഉണ്ടായത്. അദ്ദേഹത്തെ വ്യക്തിപരമായി തകർത്ത് യുഡിഎഫിനെ ഭരണത്തിൽ നിന്ന് താഴെയിറക്കുകയായിരുന്നു ലക്ഷ്യം. ഉമ്മൻചാണ്ടിയോട് ചെയ്തതിനൊക്കെയാണ് പിണറായി എന്ന് അനുഭവിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

സംഭവത്തിൽ നിക്ഷ്പക്ഷമായ അന്വേഷണം വേണം. ഗൂഢാലോചനയ്ക്ക് പിന്നിലെ മുഴുവൻ കാര്യങ്ങളും പുറത്തുവരണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെടുത്തിയതിൽ ഗൂഢാലോചനയുണ്ടെന്ന് സിബിഐ റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മുരളീധരന്റെ പ്രതികരണം. കെ ബി ഗണേഷ് കുമാർ, ബന്ധുവായ ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി എന്നാണ് റിപ്പോർട്ട്.

Leave A Comment