കേരളത്തിൽ കോൺഗ്രസ് 5 ലോക്സഭാ സീറ്റുകളിൽ തോൽക്കുമെന്ന് എഐസിസിക്ക് റിപ്പോർട്ട്
കൊച്ചി: കേരളത്തിൽ കോൺഗ്രസിന് അഞ്ചു ലോകസഭാ സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്ന് ഹൈക്കമാൻഡ് നിയോഗിച്ച തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനായ സുനിൽ കനിഗോലു എ ഐ സി സിയ്ക്ക് റിപ്പോർട്ട് നൽകിയതായി സൂചന. മികച്ച സംഘാടനം നടത്താനായില്ലെങ്കിൽ കോഴിക്കോട്, തൃശൂർ, പത്തനംതിട്ട, ആലത്തൂർ മണ്ഡലങ്ങളിലാണ് നിലവിലെ കോൺഗ്രസ് എം പിമാർ തോൽവി നേരിടാൻ സാധ്യതയുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നതായി വാർത്തകൾ പുറത്ത് വന്നു.ഇവിടുത്തെ നിലവിലുള്ള എം പിമാരുടെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂരിൽ കെ.സുധാകരൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ അവിടെയും തോൽവിയക്ക് സാധ്യതയുണ്ട്. 2019ലെ പോലെ രാഹുൽഗാന്ധി മൽസരിക്കാൻ വന്നതിന്റെയും ശബരിമല വിഷയത്തിന്റെയും ആനുകൂല്യം കോൺഗ്രസിനോ യു ഡി എഫിനോ ഇത്തവണ ലഭിക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. കെ സുധാകരൻ മൽസരിക്കുന്നില്ലന്നാണ് സൂചന. പകരം അതിന് പറ്റിയ സ്ഥാനാർത്ഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ കണ്ണൂർ നഷ്ടപ്പെട്ടേക്കും. അതേസമയം കേരളത്തിലെ നാല് സിറ്റിങ് എം പിമാരുടെ പ്രവർത്തനം ശരിയല്ലെന്ന് പറയുന്ന ഒരു റിപ്പോർട്ടും എ ഐ സി സിക്ക് കിട്ടിയിട്ടില്ലെന്ന് എ ഐ സി സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ഇതെല്ലാം വസ്തുതാവിരുദ്ധമായ മാധ്യമപ്രചരണമാണെന്ന് മങ്കൊമ്പിൽ മാധ്യമപ്രവർത്തകരോട്
സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2014ലും താൻ ഉൾപ്പെടെയുള്ളവർ
തോൽക്കുമെന്ന് പറഞ്ഞ് ഇത്തരം റിപ്പോർട്ടകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കോൺഗ്രസ്സിൽ ഗ്രൂപ്പ് ഇല്ലാതാക്കി ഐക്യമുണ്ടാക്കാൻ ആണ് ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
Leave A Comment