രാഷ്ട്രീയം

ആര്യാടന്‍ ഷൗക്കത്തിന് സിപിഎം സ്വാഗതം, ഇടതുപക്ഷം സംരക്ഷിക്കും: എകെബാലന്‍

തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ റാലി സംഘടിപ്പിച്ച ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസ് വളപൊട്ടുന്നത് പോലെ പൊട്ടുമെന്ന്  സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെബാലന്‍ പറഞ്ഞു. ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കും. ഷൗക്കത്ത് മതനിരപേക്ഷത ഉയർത്തുന്ന നേതാവാണ്. ഷൗക്കത്തിന്‍റെ  കാര്യത്തിൽ സിപിഎം ആണോ കോൺഗ്രസിൽ പ്രശ്നമുണ്ടാക്കിയത്. സുധാകരൻ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നിലപാട് ബിജെപിക്കൊപ്പമാണ്. കോൺഗ്രസിനൊപ്പം യുഡിഎഫിലെ  ഘടക കക്ഷികൾ ഇല്ല. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാർഡ്യ പരിപാടിയിൽ സാങ്കേതികമായി ഇല്ലെന്ന നിലപാടു മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളത്. അദ്ദേഹം പൂർണമായും പരിപാടിയെ പിന്തുണക്കുന്നു. സുധാകരൻ ലീഗിനോട് മാപ്പു പറയുകയാണ് വേണ്ടത്. ഗവർണറുടെ പ്രസ്താവനക്കുള്ള ലീഗ് മറുപടി പോലും യുഡിഎഫ് നിലപാടല്ല. ലീഗിന്‍റെ  മനസ് എവിടെയാണ് ശരീരം എവിടെയാണെന്ന് കേരളം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment