രാഷ്ട്രീയം

ചാനൽ ചർച്ചകളിൽ നിന്ന് സിപിഎം വിട്ടുനിൽക്കുമോ; പുനരാലോചിക്കേണ്ടി വരുമെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: ദൃശ്യമാധ്യമങ്ങളിലെ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കണോ എന്ന കാര്യത്തിൽ പുനരാലോചനയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. മാധ്യമങ്ങളുടെ സമീപനം ഇങ്ങനെയാണെങ്കിൽ ചർച്ചകളിൽ പങ്കെടുക്കണമോ എന്ന് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല. കേരളത്തിലെ മാധ്യമങ്ങൾ സിപിഎം വിരുദ്ധവും സർക്കാർ വിരുദ്ധവും മുഖ്യമന്ത്രിക്ക് വിരുദ്ധവുമായാണ് പ്രവർത്തിക്കുന്നതെന്നും എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ചില മാധ്യമങ്ങളിലെ ചർച്ചകളിൽ നിന്ന് സിപിഎം മുമ്പും വിട്ടുനിന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും മൊത്തമായി ബഹിഷ്കരിച്ചിട്ടില്ല. 

കുട്ടികളെ വെയിലത്തു നിർത്തണ്ട എന്ന് തന്നെയാണ് അഭിപ്രായമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പോകുമ്പോൾ കുട്ടികൾ അഭിവാദ്യം ചെയ്താൽ എന്താണ് തെറ്റ്. കേസ് എടുത്തത് ബാലാവകാശ കമീഷനോട് ചോദിക്കണം. കുട്ടികൾ അഭിവാദ്യം ചെയ്തതിനെ വക്രീകരിച്ചുവെന്നും നവകേരള സദസിനായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ എംവി ​ഗോവിന്ദൻ പ്രതികരിച്ചു.

Leave A Comment