രാഷ്ട്രീയം

അങ്കമാലിയിലെ ഡിവൈഎഫ്‌ഐ മര്‍ദ്ദനത്തെ ന്യായീകരിച്ച്‌ മന്ത്രി സജി ചെറിയാന്‍

കൊച്ചി: അങ്കമാലിയിൽ യൂത്ത് കോൺഗ്രസുകാരെ മര്‍ദിച്ചത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അല്ലെന്നും നാട്ടുകാരാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

നവകേരള യാത്രയെ സുരക്ഷിതമായി തിരുവനന്തപുരത്ത് എത്തിക്കേണ്ട ഉത്തരവാദിത്തം നാട്ടുകാര്‍ ഏറ്റെടുത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 

നാട്ടുകാരെ ഞങ്ങള്‍ക്ക് തടയാന്‍ സാധിക്കുമോ. ചില പ്രതിരോധങ്ങള്‍ സ്വാഭാവികമായി ഉണ്ടാകും. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസിനു മുന്നില്‍ ചാടാനാണ് അവരുടെ ശ്രമം. അവര്‍ക്ക് നവകേരള യാത്ര കഴിയും മുമ്ബ് ഒരു രക്തസാക്ഷിയെ വേണം. ഇന്നലെ നടന്നത് സമ്മര്‍ദ്ദത്തില്‍ ആളുകളെ പിടിച്ചു മാറ്റിയതാണ്.
അവരെങ്ങാനും വണ്ടിയുടെ മുന്നില്‍ ചാടിയാലോയെന്നും മന്ത്രി പറഞ്ഞു. വികസനം മുരടിച്ച മണ്ഡലമാണ് പറവൂര്‍. 22 വര്‍ഷമായി കാര്യമായി ഒന്നും നടന്നിട്ടില്ല. വി.ഡി സതീശന്‍ ചെയ്യുന്നത് പോലെ ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. ലീഗ് എംഎല്‍എമാര്‍ നടത്തിയ വികസന പ്രവര്‍ത്തങ്ങള്‍ ചുരുങ്ങിയത് പത്തെണ്ണം കാണുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Comment