രാഷ്ട്രീയം

കെ പി വിശ്വനാഥൻ്റെ നിര്യാണം: കൊടുങ്ങല്ലൂരിലെ യു ഡി എഫ് വിചാരണ സദസ്സ് മാറ്റിവെച്ചു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ യു ഡി എഫ് വിചാരണ സദസ്സ് മാറ്റിവെച്ചു. കോൺഗ്രസിൻ്റെ ജില്ലയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും എ ഐ സി സി അംഗവുമായ കെ പി വിശ്വനാഥൻ്റെ നിര്യാണം മൂലം ജില്ലയിൽ മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചതുകൊണ്ട് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ഡിസം: 17 ഞായറാഴ്ച യുഡിഎഫ് കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന "യുഡിഎഫ് വിചാരണ സദസ്സ്" മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചത് .

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎയുടെ സൗകര്യം കണക്കിലെടുത്ത് ഉടൻ തന്നെ യു ഡി എഫ് വിചാരണ സദസ്സ് മറ്റൊരു ദിവസം നിശ്ചയിച്ച് അറിയിക്കുന്നതാണെന്ന് യുഡിഎഫ് നിയോജക മണ്ഡലം സ്വാഗത സംഘം ചെയർമാൻ ടി എം നാസറും നിയോജക മണ്ഡലം കമ്മറ്റി ചെയർമാൻ വി എ അബ്ദുൾ കരീമും കൺവീനർ പി കെ നൗഷാദും കൂടി അറിയിച്ചു.

Leave A Comment