'ഗവർണർക്ക് അടിയന്തര ചികിത്സ വേണം, എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയും?': എ കെ ബാലൻ
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് നഗരത്തില്‍ ഇറങ്ങി സഞ്ചരിച്ച സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. എന്തെങ്കിലും സംഭവിച്ചാൽ ആര് മറുപടി പറയുമെന്നായിരുന്നു വിഷയത്തിൽ എകെ ബാലന്റെ ചോദ്യം. അവിശ്വസനീയമായ കാര്യമാണെന്നും ഗവർണർക്ക് അടിയന്തര ചികിത്സ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ഗവർണറെ പോലെയുള്ള ഒരാൾക്ക് ഭക്ഷണം കൊടുക്കുമ്പോഴൊക്കെ ആരെങ്കിലും രുചിച്ച് നോക്കിയതിന് ശേഷമാണ് നൽകുന്നത്. അതുപോലെ സെക്യൂരിറ്റി മുന്നറിയിപ്പില്ലാതെ പോകാനും സാധിക്കില്ല. എത്രയധികം ആൾക്കാരുള്ളതാണ് അവിടെ?' എകെ ബാലൻ ചോദിച്ചു.
Leave A Comment