രാഷ്ട്രീയം

പേര് നിർദേശിച്ചത് രാജ; ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായി ആയിരുന്നു തെരഞ്ഞെടുപ്പ്. ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ആയിരുന്നു യോഗം.

കാനം രാജേന്ദ്രന്റെ നിര്യാണത്തെത്തുടര്‍ന്നാണ് പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നേരത്തെ ബിനോയിയെ ആക്ടിങ് സെക്രട്ടറിയായി കേന്ദ്ര നേത്വത്വം നിയോഗിച്ചിരുന്നു. 

സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ഡി രാജയാണ് ബിനോയിയുടെ പേര് നിര്‍ദേശിച്ചത്. ആരും എതിര്‍പ്പ് ഉന്നയിക്കാത്ത സാഹചര്യത്തില്‍ ഏകണ്ഠമായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു.

Leave A Comment