രാഷ്ട്രീയം

വീണ അഴിമതിക്കാരിയല്ലെന്ന് ബാലൻ; ആർ ഒ സി റിപ്പോർട്ടിൽ വ്യക്തമായ മറുപടി ഇല്ലാതെ സിപിഎം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിക്കെതിരായ ആർ ഒ സി റിപ്പോർട്ടിൽ വ്യക്തമായ മറുപടി ഇല്ലാതെ സിപിഎം. ആർ ഒ സി റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്തും വീണാ വിജയനെ ന്യായീകരിച്ചും സിപിഎം കേന്ദ്രകമ്മറ്റിയംഗം എ കെ ബാലൻ രംഗത്തെത്തി. വീണ അഴിമതി നടത്തിയിട്ടില്ലെന്നും സേവനം നൽകിയെന്ന് എക്സാലോജിക്കിന് തെളിയിക്കാൻ കഴിയുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. അവസരം കിട്ടിയിട്ടും തെളിവ് നൽകിയില്ലല്ലോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ ബാലൻ വിവരങ്ങൾ കൈ മാറിയെന്നും പറഞ്ഞു. പിന്നെ എന്തുകൊണ്ട് അത് റിപ്പോർട്ടിലില്ലെന്ന ചോദ്യത്തിൽ നിന്നും ബാലൻ ഒഴിഞ്ഞുമാറി.

Leave A Comment