സംസ്ഥാനത്ത് കെഎസ്‌യു-ഫ്രറ്റേണിറ്റി സഖ്യമെന്ന് പി.എം. ആർഷോ
എറണാകുളം: മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ. ഭാഗ്യംകൊണ്ടാണ് കൊലപാതക ശ്രമം പരാജയപ്പെട്ടത്. കാമ്പസിൽ കുറച്ച് ദിവസമായി പ്രകോപനം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടായിരുന്നു എന്നും ആർഷോ പറഞ്ഞു.കേരളത്തിലെ കാമ്പസുകളിൽ ഫ്രറ്റേണിറ്റി-കെഎസ്‌യു സഖ്യം നിലനിൽക്കുകയാണ്. പുറത്തുനിന്നും അക്രമികളെ എത്തിച്ചാണ് മഹാരാജാസ് കാമ്പസിൽ സംഘർഷം സൃഷ്ടിച്ചത്. അക്രമണത്തിനെതിരെ കേരളത്തിലെ കാമ്പസുകളിൽ മുഴുവൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആർഷോ വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ട് നിരോധിച്ചെങ്കിലും അതിൽപ്പെട്ട ആളുകളാണ് ഫ്രറ്റേണിറ്റിയിൽ പ്രവർത്തിക്കുന്നത്. ഇവരേയാണ് കെഎസ്‌യു സംരക്ഷിക്കാൻ ശ്രമിക്കുന്നത്. ആയുധങ്ങളുമായി എത്തി പ്രകോപനം സൃഷ്ടിച്ചപ്പോഴാണ് തിരിച്ചടിയുണ്ടായത്. ഇത് സ്വാഭാവിക പ്രതികരണമായി കണ്ടാൽ മതിയെന്നും എ സ്എഫ്ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
Leave A Comment