വീണ ചെയ്തത് കള്ളപ്പണം വെളുപ്പിക്കൽ; എന്തുകൊണ്ട് ഇഡി അന്വേഷണമില്ലെന്ന് സതീശൻ
മലപ്പുറം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ്റെ കമ്പനിക്കെതിരായ രജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ കണ്ടെത്തൽ ഗൗരവതരമാണെന്നും സിബിഐയോ ഇഡിയോ അന്വേഷിക്കേണ്ട കേസാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ അന്വേഷണത്തിന് തയാറാകാത്തതെന്നും സതീശൻ ചോദിച്ചു.
വീണ ചെയ്തത് കള്ളപ്പണം വെളുപ്പിക്കലാണെന്നാണ് ആർസിയുടെ ക ണ്ടെത്തൽ. എന്നിട്ടും കേന്ദ്രം ഇഡിയെ അന്വേഷണത്തിന് നിയോഗിക്കാത്തതിന് പിന്നിൽ ഇവർക്കിടയിലുള്ള ധാരണയാണെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള ധാരണയിലെ ഇടനിലക്കാരൻ കേന്ദ്രമന്ത്രി വി.മുരളീധരനാണ്. സ്വർണക്കടത്തുകേസി ലും ലൈഫ്‌മിഷൻ കേസിലുമെല്ലാം ഈ ധാരണപ്രകാരമാണ് കേന്ദ്രം പ്രവർത്തിച്ചത്.
ഇതിന് പകരമായാണ് കുഴൽപ്പണ ഇടപാടിൽനിന്ന് ബിജപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഒഴിവാക്കിയത്. മോദിയെ കണ്ടപ്പോൾ പിണറായി കൈകൂപ്പി നിന്നത് എല്ലാത്തിനുമുള്ള ഉത്തരമാണെന്നും സതീശൻ വിമർശിച്ചു.
കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തേയ്ക്ക് വന്നാൽ അത് കോൺഗ്രസിന് ക്ഷിണമാകും എന്ന എം.വി.ഗോവിന്ദൻ്റെ പരാമർശത്തിനും സതീശൻ മറുപടി പറഞ്ഞു ഇതിൻ്റെ പേരിൽ തങ്ങൾക്കുണ്ടാകുന്ന ക്ഷീണം തങ്ങൾ സഹിച്ചു കൊള്ളാമെന്ന് സതീശൻ പ്രതികരിച്ചു.
Leave A Comment