ഒരു കുടുംബത്തെയാകെ തകർക്കാനുള്ള ശ്രമം, പിന്നില്‍ വലിയ ഗൂഢാലോചന': എ കെ ബാലൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജികിനെതിരായ അന്വേഷണത്തെ വിമർശിച്ച് സിപിഎം. നടപടി പരിഹാസ്യമെന്ന് സിപിഎം നേതാവ് എകെ ബാലൻ കുറ്റപ്പെടുത്തി.കേന്ദ്ര ഏജൻസികൾ ചെയ്യുന്നത് പരിഹാസ്യമായ കാര്യമാണെന്നും ഒരു കുടുംബത്തെയാകെ തകർക്കാനുള്ള ശ്രമമാണെന്നും പറഞ്ഞ എകെ ബാലൻ ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചു. ക്രമക്കേടില്ലെന്ന് വിജിലൻസും ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് പുതിയ ടീം എന്നും എകെ ബാലൻ പറഞ്ഞു.
Leave A Comment