രാഷ്ട്രീയം

കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെ വാദം പൊളിഞ്ഞു’: മാത്യു കുഴൽനാടൻ

കൊച്ചി: കർണാടക കോടതിയുടെ വിധി പ്രതീക്ഷിച്ചതെന്ന് മാത്യു കുഴൽനാടൻ. വീണ കേസ് നൽകേണ്ടിയിരുന്നത് കേരള ഹൈക്കോടതിയിലായിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ അതായിരുന്നു ശരിയായ രീതി. കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണ് എന്ന പിണറായി വിജയന്റെയും സി പി എമിന്റെയും വാദം പൊളിഞ്ഞു.

ഇനിയെങ്കിലും മുൻനിലപാട് തിരുത്താൻ സിപിഐഎം തയ്യാറാകുമോയെന്ന് മാത്യു കുഴൽ നാടൻ ചോദിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേയ്ക്ക് നീണ്ടാൽ അതിനെ തെറ്റുപറയാൻ കഴിയില്ലെന്നും. ഇതുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട രേഖകൾ ഉടൻ വെളിപ്പടുത്തുമെന്നും മാത്യു കുഴല്നാടൻ പറഞ്ഞു.

അറസ്റ്റ് ഉടൻ ഉണ്ടാകണമെന്നല്ല. പ്രതി സ്ഥാനത്തുള്ള വ്യക്തി രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെങ്കിൽ അറസ്റ്റിന് സാധ്യത കൂടുതലാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കമ്പനി കൂടുതൽ പണം വാങ്ങിയെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.

Leave A Comment