രാഷ്ട്രീയം

'അത് അവരുടെ കമ്പനി, ഞാൻ മറുപടി പറയേണ്ട കാര്യമില്ല'; വീണയുടെ ഹർജി തള്ളിയതിൽ ഗോവിന്ദൻ

പത്തനംതിട്ട: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണയെ പരോക്ഷമായി തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വീണ വിജയൻ ഹർജി നൽകിയ വിഷയത്തിൽ താൻ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. 'അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും' എന്നായിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പിണറായിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രമേ മുമ്പും പ്രതികരിച്ചിട്ടുള്ളു എന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു.

നേരത്തെ കോടിയേരിയുടെ മകൻ ബിനീഷിന്‍റെ വിഷയത്തിൽ മൗനം പാലിച്ച പാർട്ടി പിണറായിയുടെ മകൾ വീണയുടെ കാര്യത്തിൽ പ്രതിരോധം തീർക്കുന്നുവെന്ന വിമർശനം പാർട്ടിയിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് എം വി ഗോവിന്ദന്‍റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. വീണയെ പ്രതിരോധിക്കേണ്ട ആവശ്യം പാർട്ടിക്കില്ല എന്ന സന്ദേശം കൂടിയാണ് സി പി എം സംസ്ഥാന സെക്രട്ടറി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

Leave A Comment