രാഷ്ട്രീയം

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം.

മത്സരത്തെക്കുറിച്ചു പാർട്ടിയുടെ അന്തിമ തീരുമാനം വരുന്നതു വരെ പ്രതികരിക്കില്ലെന്ന നിലപാടിലാണ് ഐടി സഹമന്ത്രിയായ അദ്ദേഹം. എന്നാൽ ബെംഗളൂരു നഗരത്തിലെ 3 മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാൻ അദ്ദേഹത്തിന് താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമാണ് രാജീവ് ചന്ദ്രശേഖർ. നേരത്തേ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിൽ എൻ ഡി എയുടെ വൈസ് ചെർമാനായിരുന്നു.

കഴിഞ്ഞ തവണ ബിജെപിയുടെ കുമ്മനം രാജശേഖരൻ 31% വോട്ടുകളാണു നേടിയത്. കോൺഗ്രസിന് 41% വോട്ടു കിട്ടി. അതിനിടെ കേരളത്തിലെ ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിച്ചേക്കും. ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയായിരിക്കും പ്രഖ്യാപിക്കുക.

Leave A Comment