അതൃപ്തിയും വിമർശനവും തുടർന്ന് പിസി ജോർജ്ജ്; തുഷാറിന് പരിഹാസം, 'തുഷാർ സ്‌മോൾ ബോയ്'
തിരുവനന്തപുരം: ബിജെപി ദേശീയനേതൃത്വം ഇടപെട്ടിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തിയും വിമർശനവും തുടർന്ന് പി സി ജോർജ്ജ്. സ്മോൾ ബോയിയായ തുഷാർ വെള്ളാപ്പള്ളിയുടെ മണ്ടത്തരങ്ങൾക്ക് മറുപടിയില്ലെന്ന് ജോർജ്ജ് പറഞ്ഞു. ജോർജ്ജ് അപ്രസക്തനാണെന്നും ആർക്കും വേണ്ടാത്തത് കൊണ്ടാണ് ജോർജ്ജ് ബിജെപിയിലെത്തിയതെന്നും വെള്ളാപ്പള്ളി നടേശൻ തിരിച്ചടിച്ചു. ജോർജ്ജ് ഈ രീതി തുടർന്നാല്‍ നടപടി വേണ്ടി വരുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്.
പരിധി വിടരുതെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലിനെ തുടർന്ന് ഇന്നലെ ഒന്നയഞ്ഞതായിരുന്നു ജോർജ്ജ്. അനിൽ ആൻറണിക്ക് മധുരം നൽകി സ്വീകരിച്ചതോടെ മഞ്ഞുരുകിയെന്ന് കരുതിയ എൻഡിഎയെ വീണ്ടും വെട്ടിലാക്കിയാണ് മുന്നണി കൺവീനർക്കെതിരായ പരിഹാസം. പത്തനംതിട്ട സീറ്റ് നിഷേധിച്ചതാരൊക്കയാണെന്ന് പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നതായി പറയുന്ന ജോർജ്ജ് തുഷാറിനെ വിടാൻ ഒരുക്കമല്ല.
Leave A Comment