രാഷ്ട്രീയം

അറസ്റ്റ് വന്നാല്‍ നേരിടും, ഒളിച്ചുവയ്ക്കാനൊന്നും ഇല്ലെന്ന് സിപിഎം നേതാവ് എംകെ കണ്ണൻ

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്ന സാഹചര്യത്തില്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണൻ. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും എംകെ കണ്ണൻ.

ഇപ്പോള്‍ കേസില്‍ സജീവമാകുന്ന ഇഡി നീക്കം രാഷ്ട്രീയ വിരോധമാണെന്നും തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപിക്ക് ഇത് ഗുണം ചെയ്യില്ല, ഇപ്പോള്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും എംകെ കണ്ണൻ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ അഴിമതി നടത്തിയത് ബിജെപിയാണ്, അതാണ് ഇലക്ട്രല്‍ ബോണ്ട് അഴിമതിയെന്നും എംകെ കണ്ണൻ പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ ആരോപണ വിധേയനായ സിപിഎം നേതാവ് എംഎം വര്‍ഗീസിന് ഇഡി നോട്ടീസ് വന്നിരുന്നു. വൈകാതെ ആരോപണ വിധേയരായ എംകെ കണ്ണൻ, എസി മൊയ്തീൻ എന്നിവര്‍ക്കും ഇഡി നോട്ടീസ് വരുമെന്നാണ് സൂചന. ഈയൊരു പശ്ചാത്തലത്തിലാണ് എംകെ കണ്ണന്‍റെ പ്രതികരണം.

നോട്ടീസ് വന്നാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഭയമില്ലെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകളില്ലെന്നും എംകെ കണ്ണൻ കൂട്ടിച്ചേര്‍ത്തു.

Leave A Comment