പത്മജയ്ക്ക് പിന്നാലെ; തൃശൂരിൽ അമ്പതോളം കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ
തൃശൂർ: തൃശൂരിൽ കോൺഗ്രസിൻ്റേയും യൂത്ത് കോൺഗ്രസിൻറേയും മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ അമ്പതോളം പേർ ബിജെപിയിൽ ചേർന്നു. കെ. കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ വച്ചാണ് അംഗത്വവിതരണ ചടങ്ങ് നടന്നത്.
പത്മജാ വേണുഗോപാൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്‌ണൻ, ജില്ലാ പ്രസിഡൻ്റ് അനീഷ്‌കുമാർ, സംസ്ഥാന സെക്രട്ടറി നാഗേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
സംഘർഷം മുൻ നിർത്തി പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. ചടങ്ങിന് ശേഷം കോൺഗ്രസ് വിട്ടവർ പത്മജയുടെയും ബിജെപി നേതാക്കളുടെയും സാ ന്നിധ്യത്തിൽ കരുണാകരൻ്റെ സ്‌മൃതി മണ്ഡപത്തിലെത്തി പ്രാർഥിച്ചു.
കോൺഗ്രസിൽ നിന്ന് ഇനിയും കൂടുതൽ പേർ ബിജെപിയിലെത്തുമെന്ന് പത്മജ പറഞ്ഞു. തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരനെ എൻ ഡിഎ സ്ഥാനാർഥി സുരേഷ്ഗോപി പരാജയപ്പെടുത്തും. തൃശൂരിൽ മുരളീധരന് വേണ്ടി പ്രതാപൻ മാറിക്കൊടുത്തതല്ലെന്നും നിയമസഭ സീറ്റ് ലക്ഷ്യമിട്ട് ഒരുകൊല്ലമായി പ്രവർത്തിക്കുന്നയാളാണ് പ്രതാപനെന്നും പത്മജ കൂട്ടിച്ചേർത്തു.
Leave A Comment