രാഷ്ട്രീയം

കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധി, ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യം: ഷാഫി പറമ്പിൽ

കോഴിക്കോട്: കാത്തിരിക്കുന്നത് യഥാർത്ഥ ജനവിധിയെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സർവ്വേ ശരിയല്ല. കേരളത്തിൽ യുഡിഎഫ് മികച്ച വിജയം നേടും. ഇരുപതിൽ ഇരുപതും കിട്ടാവുന്ന സാഹചര്യമാണ്. വടകരയിൽ നല്ല വിജയം നേടും. വടകരയിൽ സമാധാനം കെടുത്താൻ വ്യാജ സൃഷ്ടി ഉണ്ടായി. ബോധപൂർവ്വമായ ശ്രമമാണ് നടന്നത്. ഇത് ചിലർ സമ്മതിക്കുകയും ചെയ്തു. നിർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടായത്. വടകരയിൽ കാലുകുത്തിയത് മുതൽ ടെൻഷൻ ഇല്ല. ഇടത് വോട്ട് പോലും തനിക്ക് കിട്ടുമെന്നും ഷാഫി പറമ്പിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഇന്ത്യ മുന്നണി നേട്ടമുണ്ടാക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എക്സിറ്റ് പോളുകൾ തെറ്റിയിട്ടുണ്ട്. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല. നാളെ ബിജെപി വരില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ ഇത്തവണ അവർക്ക് കേരളത്തില്‍ സീറ്റ് ഉണ്ടാവില്ലെന്ന് കെ സുധാകരൻ പ്രതികരിച്ചു.

Leave A Comment