ചേലക്കരയിൽ ചർച്ച തുടങ്ങി സിപിഎം; യുആർ പ്രദീപിന് സാധ്യത
തൃശൂർ: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് മുന്നണികൾ തിരക്കിലേക്ക്. കോൺഗ്രസിൽ ചർച്ചകൾ സജീവമായതോടെ സിപിഎമ്മിലും ചർച്ചകൾക്ക് തുടക്കമിട്ടു. ഇതിൻ്റെ ഭാഗമായി സിപിഎം തൃശൂർ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തുടങ്ങി. സ്ഥാനാർഥിയെ സംബന്ധിച്ച സംസ്ഥാന കമ്മിറ്റി നിർദ്ദേശം ജില്ലാ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ട് ചെയ്തേക്കും.ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കുന്നുണ്ട്. മുൻ എംഎൽഎ കെ രാധാകൃഷ്ണൻ പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടർന്നാണ് ചേലക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉണ്ടായത്. പട്ടികജാതി ക്ഷേമ ബോർഡ് ചെയർമാൻ യുആർ പ്രദീപിനാണ് ചേലക്കരയിൽ സാധ്യതയെന്നാണ് റിപ്പോർട്ട്.
Leave A Comment