രാഷ്ട്രീയം

അടുത്ത തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്ന് കോൺഗ്രസ് എംഎൽഎമാർ ഉണ്ടാകും: ഷാഫി പറമ്പിൽ

കോഴിക്കോട്: അടുത്ത തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്ന് കോൺഗ്രസ് എംഎൽഎമാർ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഉറപ്പ് നൽകുകയാണെന്ന് വടകര എംപി ഷാഫി പറമ്പിൽ. 2026-ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കേരള ജനത കൊടുക്കുന്ന തിരിച്ചടിയിൽ നിയമസഭയിലേക്ക് എത്തുന്നവരിൽ കോഴിക്കോട്ടെ കോൺഗ്രസ് എംഎൽഎമാരും ഉണ്ടാകുമെന്ന് ഷാഫി പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പുക ഉയർന്ന സംഭവത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഷാഫി. ഇനി യുഡിഎഫിന് വോട്ട് ചെയ്യാൻ ബൂത്തിലെത്തുന്നവരുടെ പട്ടികയിൽ ഇടത് സ്വഭാവമുണ്ടെന്ന് അവകാശപ്പെടുന്ന സഖാക്കളും ഉണ്ടാകുമെന്നും ഷാഫി കൂട്ടിച്ചേർത്തു.

കുടുംബത്തോടുള്ള താത്പര്യത്തിൻ്റെ പത്തിലൊന്ന് പിണറായി വിജയൻ കേരളത്തോട് കാണിക്കണം. ചുരുങ്ങിയത് മോദിയോടുള്ള താത്പര്യത്തിന്റെ പത്തിലൊന്നെങ്കിലും സംസ്ഥാനത്തോട് ഉണ്ടാകണമെന്നും ഷാഫി വിമർശിച്ചു.

Leave A Comment