ഭാരത് ജോഡോ യാത്ര എന്നത് കണ്ടെയ്നര്‍ യാത്ര: എം.സ്വരാജ്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കണ്ടയ്നര്‍ യാത്രയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണെന്ന് സ്വരാജ് ആരോപിച്ചു.
സിപിഐഎം കേരളയുടെ സത്യാനന്തരം പരിപാടിയില്‍ ഫേസ്ബുക്ക് പേജിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടെയ്നര്‍ യാത്ര ആര്‍ക്കെതിരെയാണ് നടത്തുന്നതെന്നും സ്വരാജ് ചോദിച്ചു.
12 സംസ്ഥാനങ്ങളിലൂടെയാണ് ജാഥ കടന്നുപോകുന്നത്. അതില്‍ ഏഴും ബിജെപിക്ക് ആധിപത്യമില്ലാത്ത സംസ്ഥാനങ്ങളാണ്. ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ നോക്കിയാണ് റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്.
രാഹുലടക്കടമുള്ളവര്ക്ക് യാത്ര കഴിഞ്ഞ് കിടക്കനായി കണ്ടെയ്നറില്‍ മുറി ഒരുക്കിയതിനെയാണ് സ്വരാജ് പരിഹസിച്ചത്. 60 കണ്ടെയ്നുകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഒന്നു മുതല്‍ 12 കിടക്കകള്‍ വരെയാണ് കണ്ടെയ്നറുകളിലുള്ളത്.
Leave A Comment