വീണ്ടും കാലുമാറ്റം; കോൺഗ്രസ് ദേശീയ സെക്രട്ടറി ബിജെപിയിൽ
ന്യൂഡൽഹി: എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്ത് ബിജെപി അധ്യക്ഷൻ സി.ആർ.പാട്ടീലും ഹിമാൻഷുവിന് പാർട്ടി അംഗത്വം നൽകി.
നേരത്തെ, ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സെക്രട്ടറി സ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവക്കുന്നത് എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ കത്തിൽ ഹിമാൻഷു അറിയിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ചുമതലയുള്ള നേതാവായിരുന്നു ഗുജറാത്തിൽ നിന്നുള്ള ഹിമാൻഷു.
Leave A Comment