ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം. മൂന്ന് സിറ്റിംഗ് സീറ്റുകൾ ബിജെപി നിലനിർത്തുകയും ഒന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഹരിയാനയിലെ അദംപുർ മണ്ഡലമാണ് കോൺഗ്രസിൽ നിന്ന് ബിജെപി പിടിച്ചെടുത്തത്.
ബിഹാറിലെ ഗോപാൽ ഗഞ്ച്, ഉത്തർപ്രദേശിലെ ഗോല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗറിലും ബിജെപി വിജയം നേടി. ബിഹാറിലെ മൊകാമ സീറ്റ് ആർജെഡി നിലനിർത്തി.
മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റിൽ ശിവസേനാ നേതാവ് രമേഷ് ലട്കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ഭാര്യ റുതുജ ലട്കെ വിജയിച്ചു. ഉദ്ധവ് താക്കറെ വിഭാഗം സ്ഥാനാർഥിയായാണ് അവർ മത്സരിച്ചത്.
തെലങ്കാന മുനുഗോഡിൽ ടിആർഎസും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ് അരങ്ങേറിയത്. ഇവിടെ ടിആർഎസിന്‍റെ കെ. പ്രഭാകർ റെഡ്ഡി വിജയിച്ചു.
Leave A Comment