രാഷ്ട്രീയം

ലഹരിവിരുദ്ധ ക്യാമ്പിനിടെ മദ്യപാനം; ഡിവൈഎഫ്ഐ നേതാക്കളെ പുറത്താക്കി

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ ക്യാന്പയിനിൽ പങ്കെടുക്കുകയും പരിപാടിക്കിടെ ബാറിൽ കയറി മദ്യപിക്കുകയും ചെയ്ത രണ്ടു നേതാക്കളെ സംഘടനയിൽ നിന്നും പുറത്താക്കി. ഡിവൈഎഫ്ഐ ജില്ലാ നേതാക്കളായ അഭിജിത്ത്, ആഷിക് എന്നിവരെയാണു പുറത്താക്കിയത്.

ഇവർ ബാറിൽ കയറി മദ്യപിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഡിവൈഎഫ്ഐ നേമം ബ്ലോക്ക് കമ്മിറ്റിയിലെ വിഭാഗീയതയാണു ചിത്രങ്ങൾ പ്രചരിക്കാൻ ഇടയായത്. അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി.ബിജുവിന്‍റെ പേരിൽ പിരിച്ചെടുത്ത പണം ജില്ലാ കമ്മിറ്റിയ്ക്ക് അടച്ചില്ലെന്ന വിവാദത്തിൽ സംഘടനാതലത്തിൽ അന്വേഷണം നടത്താനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

Leave A Comment