തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; മേഘാലയായുടെ ചുമതല ബെന്നി ബഹനാന്
ന്യൂഡൽഹി: ജനുവരിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലേക്ക് പാർട്ടി നിരീക്ഷകരെ നിയമിച്ച് കോൺഗ്രസ്. ബെന്നി ബഹനാൻ എംപിക്കും ജെ.ഡി.സീലത്തിനുമാണ് മേഘാലയായുടെ ചുമതല നൽകിയിരിക്കുന്നത്.
അർവീന്ദർ സിംഗ് ലവ്ലി, അബ്ദുൽ ഖാലിക് എംപി എന്നിവരാണ് ത്രിപുരയിലെ നിരീക്ഷകർ. എംപിമാരായ ഫ്രാൻസിസ്കോ സർദാന, ഡോ.കെ.ജയകുമാർ എന്നിവർക്കാണ് നാഗാലാൻഡിന്റെ ചുമതല.
ഇവർക്ക് പുറമേ മൂന്ന് സംസ്ഥാനങ്ങളിലും സീനിയർ നിരീക്ഷകനായി മുകുൾ വാസ്നിക് എംപിയെയും നിയമിച്ചതായി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.
Leave A Comment