ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയം ഭരണ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. 28 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ അഞ്ച് സിറ്റിംഗ് സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു.
എൽഡിഎഫ് 14, യുഡിഎഫ്12, എൻഡിഎ രണ്ട് സീറ്റുകൾ നേടി.
തൃശൂർ വാടാനപ്പിള്ളി ബ്ലോക്ക് ഡിവിഷൻ എൽ ഡി എഫ് നിലനിർത്തി. എൽ ഡി എഫിലെ കല ടീച്ചർ 66 വോട്ടുകൾക്ക് വിജയിച്ചു. എരുമേലി പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് നഷ്ടമാകും. കൊല്ലം ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും കോർപറേഷനിലെ മൂന്നാം ഡിവിഷൻ യുഡിഎഫും പിടിച്ചെടുത്തു.
കോര്പ്പറേഷന് മൂന്നാം ഡിവിഷന് മീനത്തുചേരിയില്‍ 66.43 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെ 3611 പേര് വോട്ട് ചെയ്തു. വിളക്കുടി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് കുന്നിക്കോട് നോര്‍ത്തില്‍ എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചു.
ഇടമുളയ്ക്കല്‍ നാലാംവാര്‍ഡ് തേവര്തോട്ടത്ത്എൽഡിഎഫ് സ്ഥാനാർഥി 262 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 80.16 ശതമാനം പേര് വോട്ടു ചെയ്തു. ആകെ പോള്‍ ചെയ്തത് 1188 പേർ.
കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ യുഡിഎഫ് വിജയിച്ചു. തൃത്താല പഞ്ചായത്തിലെ നാലാം വാർഡിൽ യുഡിഎഫ് വിജയിച്ചു. കോതമംഗലം പോത്താനിക്കാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ എൽഡിഎഫ് വിജയിച്ചു.
Leave A Comment