സഹകരണ ബാങ്കുകൾ നടത്തുന്നത് വൻ കൊള്ള; കെ. സുരേന്ദ്രൻ
സഹകരണ ബാങ്കുകൾ നടത്തുന്നത് വൻ കൊള്ളയെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം നേതാക്കളാണ് കൊള്ളയ്‌ക്കു പിന്നിൽ. കോൺഗ്രസിന് ഇതിനെ എതിർക്കാൻ കഴിയുമോ. ആർബിഐക്കു മുന്നിൽ ഈ വിഷയം കൊണ്ടുവന്നത് ബി ജെ പിയാണ്. സഹകരണ ബാങ്കുകളിലെ കൊള്ളയ്ക്ക് കാരണം സിപിഐഎമ്മിലെ ഉന്നതരാണ്.
കരുവന്നൂരിലെ തട്ടിപ്പിൽ എസി മൊയ്തീന് പങ്കുണ്ടെന്ന് ഇരകൾ തന്നെ പറഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു. സഹകരണ ബാങ്കുകളിലെല്ലാം തട്ടിപ്പാണ് നടക്കുന്നത്. പാർട്ടിക്കാർക്ക് അഴിമതി നടത്താനുള്ള വേദിയായി സഹകരണ ബാങ്കുകൾ മാറി. ബി ജെ പി ശക്തമായ സമരം തുടങ്ങും. ശരിയായ അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
എ കെ ജി സെന്റർ ആക്രമണത്തിൽ ഇപി ജയരാജനെ ചോദ്യം ചെയ്യണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കൺവീനറായ ശേഷം പല ആക്രമണത്തിന് പിന്നിലും ഇപിയാണ്. ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ചത് പിന്നീട് തത്വമസി എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഒരു കാരണവശാലും നടപ്പിലാകാൻ പോകുന്നില്ല. കേരളത്തിലെ ബി ജെ പി കേന്ദ്രത്തിൽ നടത്തിയ ഫലപ്രദമായ ഇടപെടൽ കാരണമാണ് സിൽവർ ലൈൻ നടക്കാതെ പോയത്.സുധാകരനും സതീശനും കൊമ്പുകുലുക്കിയതുകൊണ്ടല്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Leave A Comment