പുല്ലൂറ്റ് സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യുഡിഎഫ് പാനൽ വിജയിച്ചു
കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ് സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ മത്സരത്തിൽ നിലവിൽ ബാങ്ക് പ്രസിഡൻറായ മുരളി കുന്നത്തിൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് പാനൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.എൽഡിഎഫും ബി ജെ പിയും മത്സര രംഗത്ത് എത്തിയതോടെ ബാങ്ക് തെരഞ്ഞെടുപ്പ് വാശിയേറിയത്രികോണ മത്സരത്തിലേക്ക് നിങ്ങുകയായിരുന്നു. ജനുവരിയിൽ നടക്കേണ്ടതെരഞ്ഞെടുപ്പ് കോവിഡ് തീവ്രതയിൽ മെയ് 8 ലേക്ക് മാറ്റുകയായിരുന്നു.ഇതോടെ എൽ ഡി എഫും ബി ജെ പിയും വർദ്ധിത വീര്യത്തോടെ മത്സരംഗത്തേക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റ കനത്ത തോൽവി ചൂണ്ടികാണിച്ചും സ്ഥാനാർത്ഥികളെ വ്യക്തിപരമായി കടന്നാക്രമിച്ചും യു ഡി എഫ് തകർന്നതായും ചൂണ്ടിക്കാട്ടി നടത്തിയ എൽ ഡി എഫ് ,ബി ജെ പി പ്രചരണം യുഡിഎഫിൻ്റെ ഒറ്റക്കെട്ടായ പ്രവർത്തനത്തിനു മുമ്പിൽ നിഷ്പ്രഭവമായിപോയി.
മുരളിക്കുന്നത്ത് (2865), ടി.കെ ലാലു (3016), പി എൻ രാമദാസ്(2865), പി ആർ പമ്പ (2875), കെ.കെ ചിത്രഭാനു (2784 ) ,സി എസ് തിലകൻ (2682), മാർട്ടിൻ അലങ്കാരത്ത് (2571), മുരളീധരൻ കൊല്ലം പറമ്പിൽ (2925), ഇ എസ് സിറാജ് (2562), ശ്രീദേവി വിജയകുമാർ (3090), സാലി വർഗ്ഗീസ് (2833), സരോജ വേണു (2793), എന്നീ യു ഡി എഫ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.മൊത്തം 110 58 വോട്ടർമാരിൽ 4567 പേരാണ് വോട്ട് ചെയ്തത്. നഗരസഭ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ യുഡിഎഫിനെ നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി നയിച്ചപ്പോൾ എൽ ഡി എഫും ബി ജെ പിയും ബാങ്ക് തെരഞ്ഞെടുപ്പിൽ തകർന്നടിയുകയിരുന്നു.
പുല്ലൂറ്റ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയത്തോടെ നഗരസഭയിൽ കോൺഗ്രസും യു ഡി എഫും വർദ്ധിത വീര്യത്തോടെ ഉയിർത്തെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണുന്നത്.പുല്ലൂറ്റ് ബാങ്ക് തെരഞ്ഞെടുപ്പ് വിജയവും കൊടുങ്ങല്ലൂർ കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിലെ എതിരില്ലാത്ത വിജയവും ഈ മാസം22 ന് മേത്തല സർവ്വിസ് ബാങ്ക് തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കാൻ കോൺ- യു ഡി എഫ് പ്രവർത്തകരിൽ കൂടുതൽആത്മവിശ്വസം പകരുമെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
Leave A Comment