കൊടുങ്ങല്ലൂരിന് ബഡ്ജറ്റ് എന്ത് സമ്മാനിക്കും?, പ്രതീക്ഷയോടെ വി ആർ സുനിൽകുമാർ
മാള : സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കുമ്പോൾ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിനായി എന്തൊക്കെയാണ് മാറ്റി വെച്ചിരിക്കുന്നതെന്ന് നാളെ അറിയാനാകും. നിരവധി വികസന പദ്ധതികളാണ് ബജറ്റിനെ ആശ്രയിച്ച് കാത്തിരിക്കുന്നത്.കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മുസിരിസ് പദ്ധതിയിലൂടെ പൈതൃക ടൂറിസത്തിന്റെ ഹബ്ബായി മണ്ഡലത്തെ ഉയർത്തുന്ന പദ്ധതികൾ ഉണ്ടാകും എന്ന പ്രതീക്ഷയുണ്ട്. മാള കടവ് ബോട്ട് ജെട്ടിയും അനുബന്ധ പദ്ധതികളും ഇതിന്റെ ഭാഗമായി ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തിപെടുത്തുന്ന പദ്ധതികൾ ഉണ്ടാകും എന്നാണ് കരുതുന്നത്. മാള ടൌൺ വികസനം നാട്ടിലെ മുഴുവൻ ജനങ്ങളുടെ സഹകരണത്തോടെ പോസ്റ്റ് ഓഫീസ് റോഡ് ഉൾപ്പെടെ വീതി കൂട്ടി ടൌൺ ബ്യൂട്ടിഫിക്കേഷൻ പൂർത്തീകരിക്കണം എന്നത് പ്രതീക്ഷയും ആഗ്രഹവും ആണ് എന്ന് എം എൽ എ വി ആർ സുനിൽകുമാർ സൂചിപ്പിക്കുന്നു.
കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിന് പുതിയ ഇറിഗേഷൻ പദ്ധതികളും നിലവിലുള്ള പദ്ധതികൾ കാര്യക്ഷമായി മുന്നോട്ട് കൊണ്ടുപോ പോകുന്നതിനു കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി എം എൽ എ മീഡിയ ടൈമിനോട് പറഞ്ഞു.
ജല സ്രോതസ്സുകളുടെ സംരക്ഷണ പദ്ധതികൾക്ക് പ്രാധാന്യം ഉണ്ടാകും എന്ന് കരുതുന്നു.
നിയോജക മണ്ഡലത്തിലെ കുടിവെള്ളം പ്രശ്നത്തിന് ശാശ്വത പരിഹാരവും ഉണ്ടാകുമെന്നും കരുതുന്നതായും സുനിൽകുമാർ സൂചിപ്പിക്കുന്നു.
Leave A Comment