ദുരന്ത ഭൂമിയായി താനൂർ; മരണസംഖ്യ 22 ആയി
മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
അപകടത്തില്‍ നിന്നും രക്ഷപെട്ട 10 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ ഏഴുപേരുടെ നില ഗരുതരമാണ്.
ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് സംഘത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. 21 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് തൃശൂര്‍ ബേസ് ക്യമ്പില്‍ നിന്നും ഇവിടെ എത്തിയിരിക്കുന്നത്.
അതേസമയം, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. തിരൂരങ്ങാടി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
മഞ്ചേരി മെഡിക്കല്‍ കോളജിലും പോസ്റ്റുമോര്‍ട്ടം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം, ബോട്ടുടമ താനൂര്‍ സ്വദേശി നാസറിനെതിരെ പോലീസ് കേസെടുത്തു.
നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്.
Leave A Comment