അയല്‍ക്കാരനോടുള്ള വ്യക്തിവൈരാഗ്യം; പ്രധാനമന്ത്രിക്ക് വധഭീഷണി കത്തെഴുതിയയാള്‍ പിടിയില്‍
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് ഭീഷണിക്കത്തെഴുതിയ കേസിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്.
ജോണി എന്നയാളുടെ പേരിലായിരുന്നു കത്ത് വന്നത്. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽക്കാരനായ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു.
ഇയാളുടെ കൈയക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
Leave A Comment