ലുധിയാനയിൽ വാതക ചോർച്ച: മരണസംഖ്യ 11 ആയി
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഒമ്പതുപേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫാക്ടറിക്കകത്ത് ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച രാവിലെ 7.30ന് മിൽക് പ്ലാന്‍റിലെ ശീതീകരണിയിൽ നിന്നാണ് വാതക ചോർച്ച ഉണ്ടായത്.
അപകടത്തിന് പിന്നാലെ ഫാക്ടറി പോലീസ് സീൽ ചെയ്തു. വാതക ചോർച്ചയുടെ കാരണം വ്യക്തമല്ല. എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മൻ, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
Leave A Comment