മോഖ കരതൊട്ടു; ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത നാശമുണ്ടാക്കുമെന്ന് ആശങ്ക
തിരുവനന്തപുരം: മോഖ ചുഴലിക്കാറ്റ് കരതൊട്ടു. തെക്കുകിഴക്കൻ ബംഗ്ലാദേശിലും വടക്കൻ മ്യാൻമറിനും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 190 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബംഗ്ലാദേശിലും മ്യാൻമറിലും കനത്ത നാശനഷ്ടമുണ്ടാകുമെന്ന് ആശങ്കയുണ്ട്. ഇരു രാജ്യങ്ങളുടെയും തീരമേഖലയിൽ കനത്തമഴയാണ് പെയ്യുന്നത്. ഇവിടങ്ങളിൽനിന്ന് ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മോഖയുടെ സ്വാധീനഫലമായി കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല.
Leave A Comment