കാലവർഷം നാല് നാൾ വൈകും
തിരുവനന്തപുരം: ഇത്തവണ കാലവർഷമെത്താൻ വൈകും. ജൂൺ നാലിന് കാലവർഷം എത്തിയേക്കുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. മഴയുടെ വരവ് നാല് ദിവസം മുൻപോ കഴിഞ്ഞോ ആയേക്കാമെന്നും കാലാവസ്ഥാവകുപ്പ് പറയുന്നു.
ചൊവ്വാഴ്ച മുതൽ അടുത്ത ശനിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Leave A Comment