ഓര്‍ഡര്‍ ഓഫ് ദ നൈല്‍ : മോദിക്ക് ഈജിപ്തിന്റെ പരമോന്നത ബഹുമതി
കെയ്റോ: പരസ്പരസഹകരണം ശക്തമാക്കാനുള്ള കരാറില്‍ ഇന്ത്യയും ഈജിപ്തും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈജിപ്ത്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തേഹ് എല്‍സിസിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് കരാറില്‍ ഒപ്പിട്ടത്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ദ നൈല്‍ മോദിക്ക് സമ്മാനിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. അല്‍പ്പസമയത്തിനകം മോദി ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം.
ശനിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഈജിപ്തിലെത്തിയത്. വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു.
പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച കെയ്റോയിലെ അല്‍ ഹക്കീം പള്ളിയും രാജ്യത്തെ യുദ്ധസ്മാരകവും മോദി സന്ദര്‍ശിച്ചിരുന്നു.
Leave A Comment