തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ചു വീട്ടമ്മ മരിച്ചു
തൃശൂര്‍: തൃശൂരില്‍ ഡെങ്കിപ്പനി ബാധിച്ചു വീട്ടമ്മ മരിച്ചു. ദേശമംഗലം സ്വദേശിനി വട്ടപ്പറമ്പ് വീട്ടില്‍ അമ്മാളുക്കുട്ടി(53) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
രാവിലെ 6.35ന് മരണം സംഭവിക്കുകയായിരുന്നു. ഡെങ്കിപ്പനി ഹൃദയത്തെ ബാധിച്ചെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. ഈ മാസം ആറിനാണ് ഗുരുതരാവസ്ഥയില്‍ അമ്മാളുക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Leave A Comment