പ്രധാന വാർത്തകൾ

സംസ്ഥാനത്ത് വീണ്ടും ഡെ​ങ്കി​പ്പ​നി മരണം

തൃശൂർ: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും ഡെ​ങ്കി​പ്പ​നി മരണം. ആയില്യക്കുന്ന് നാലുപറമ്പില്‍ നീലി (71) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്‌സയിയിലിരിക്കെയാണ് മരണം.

തിങ്കളാഴ്ച രാത്രി 11നാണ് നീലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ മരണം സംഭവിക്കുകയായിരുന്നു. അസുഖം വൃക്കയേയും കരളിനെയും ബാധിച്ചെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

തിങ്കളാഴ്ച ഡെ​ങ്കി​പ്പ​നി മൂലം ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി​നി വ​ട്ട​പ്പ​റ​മ്പ് വീ​ട്ടി​ല്‍ അ​മ്മാ​ളു​ക്കു​ട്ടി(53) മ​രി​ച്ചിരുന്നു. ഇവരും തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു.

Leave A Comment