പ്രധാന വാർത്തകൾ

ചന്ദ്രയാൻ -3:ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം: പ്രധാനമന്ത്രി

ന്യൂഡൽഹി: ചന്ദ്രയാൻ- 3 വിക്ഷേപണ വിജയത്തിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ-3 രാജ്യത്തിന്‍റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.



ശാസ്ത്രജ്ഞരുടെ നിരന്തര പരിശ്രമത്തിന്‍റെ ഫലമാണ് ഈ നേട്ടം. അവരുടെ അർപ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.35ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്‍ററിൽനിന്ന്, ഫാറ്റ് ബോയി എന്നു വിളിപ്പേരുള്ള എൽവിഎം 3 എം 4 റോക്കറ്റിലാണ് ചന്ദ്രയാൻ-3 കുതിച്ചുയർന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ചന്ദ്രയാൻ-3 വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ തുടങ്ങിയത്.

Leave A Comment