ഈ തീ കെടുത്താൻ സ്നേഹത്തിനേ കഴിയൂ: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആർപിഎഫ് കോൺസ്റ്റബിൾ കൂട്ടക്കൊലനടത്തിയതും ഹരിയാനയിലെ വർഗീയ കലാപവും ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഫലമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്നേഹത്തിന് മാത്രമേ ഈ തീ കെടുത്താൻ കഴിയുവെന്നും രാഹുൽ പറഞ്ഞു.ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം. ബിജെപിയും മാധ്യമങ്ങളും അവർക്കൊപ്പം നിൽക്കുന്ന ശക്തികളും രാജ്യത്തുടനീളം വെറുപ്പിന്റെ ഇന്ധനം പടർത്തി. സ്നേഹത്തിന് മാത്രമേ ഈ തീ കെടുത്താൻ കഴിയൂ- രാഹുൽ ട്വീറ്റ് ചെയ്തു.
മണിപ്പുരിന് ശേഷം ഹരിയാനയിൽ വർഗീയ സംഘർഷം മൂർഛിക്കുകയാണ്. നുഹിലും ഗുരുഗ്രാമിലും സോഹ്നയിലുമാണ് സംഘർഷം. കലാപത്തിൽ ഹോം ഗാർഡും ഇമാമും ഉൾപ്പെടെ അഞ്ച് പേർ ഇന്നലെയും ഇന്നുമായി കൊല്ലപ്പെട്ടു.
Leave A Comment