പ്രധാന വാർത്തകൾ

കരുവന്നൂർ- കൊടകര തട്ടിപ്പുകൾ; പ്രഭവകേന്ദ്രം വെള്ളാങ്ങല്ലൂരിൽ: അനിൽ അക്കര

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതികൾക്ക് കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്ന് ആവർത്തിച്ച് അനിൽ അക്കര. വെള്ളാങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സിപിഐ അനുഭാവിയായ ആളാണ് മാഫിയ പ്രവർത്തനങ്ങളുടെ പിന്നിലെന്നും അനിൽ അക്കര ഫേസ് ബുക്കിൽ കുറിച്ചു. ഒരു ഇടത് എം എൽ എക്ക് ഉപയോഗിക്കാൻ ഇയാൾ കാർ വാങ്ങി നൽകിയെന്നും അനിൽ അക്കര ആരോപിക്കുന്നു.

അനിൽ അക്കരയുടെ ഫേസ്ബുക്ക്‌ കുറുപ്പിന്റെ പൂർണ്ണരൂപം

ഇത് മന്നൻ. വെള്ളാങ്ങല്ലൂരിലെ  മാഫിയയിൽ പ്രധാനി.
പണ്ട് സിപിഎം. ഇപ്പോൾ സിപിഐക്കാരനാണ്. വെള്ളാങ്ങല്ലൂരിലെ ഒരു പ്രമുഖ ഹോട്ടലിലിരുന്നാണ് ഒട്ടു മിക്ക തട്ടിപ്പുകൾക്കും പദ്ധതിയിടുന്നത്. കൊടകര കുഴൽപ്പണ കവർച്ച കേസിലെ പ്രതികളുടെയും മന്നന്റെയും ബി.ജെ.പിയുടെ ഒരു മുൻ ജില്ലാ സെക്രട്ടറിയുടെയും വീടുകളെല്ലാം ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിലാണെന്ന ഒരു പ്രത്യേകത കൂടി വെള്ളാങ്ങല്ലൂരിനുണ്ട്. ഈ മന്നൻ വാങ്ങി കൊടുത്ത കാറാണ് ഒരു എൽ ഡി ഫിന്റെ എം.എൽ. എ ഉപയോഗിച്ചിരുന്നത്. 






കരിവന്നൂർ ബാങ്ക് തട്ടിപ്പ്കേസിലെ ഒന്നാം പ്രതി കണ്ണൂർ സതീശനും കൊടകര കുഴൽ പണതട്ടിപ്പ്കേസിലെ മൂന്നാം പ്രതി കണ്ണൂർകാരനായ കോടാലി പാടി രജ്ജിത്തും തമ്മിലുള്ള ബന്ധവുമാണ്കൊടകര കുഴൽ പണകേസ് അട്ടിമറിക്കാനുള്ള മറ്റൊരുകാരണം. ഇതിലെ ബിജെപി താല്പര്യം നേരെത്തെ തന്നെ പുറത്ത് വന്നതാണ്. ബിജെപി പ്രവർത്തകനായ ഈ കേസിലെ മറ്റൊരു പ്രതി ദീപക് എന്ന ശങ്കരന്റെ സഹോദരീ ഭർത്താവാണ് രഞ്ജിത്ത്. രഞ്ജിത്ത്, ദീപ്തി എന്നിവർ ചേർന്നാണ് കുട്ടനെല്ലൂർ ബാങ്കിൽ നിന്ന് 1.25കോടി രൂപ ലോണായി തട്ടിയെടുത്തത്. ഈ തട്ടിപ്പ് ആസൂത്രണം ചെയ്തത് ഈ മന്നനാണ്, ഇത് മാത്രമല്ല ഈ മന്നൻ ജില്ലയിലെ നിരവധി സഹകരണ സ്ഥാപനങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അന്വേഷണ ഏജൻസികൾക്ക്‌ പല പരാതിക്കാരും ഇതിനകം വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ജില്ലയിലെ ഈ ബാങ്ക് ലോൺ തട്ടിപ്പിൽ സതീശനാണോ മന്നനാണോ മുന്നിൽ?

Leave A Comment