പ്രധാന വാർത്തകൾ

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

ഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 87.75 കോടി രൂപയുടെ സ്വത്ത് ഇതുവരെ കണ്ടുകെട്ടിയെന്ന് ഇഡി.

തട്ടിപ്പ് നടത്തിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 117 വസ്തുവകകളും 11 വാഹനങ്ങളുമാണ് കണ്ടുകെട്ടിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് സ്വത്തുക്കൾ കണ്ടുകെട്ടിയത്. 92 അക്കൗണ്ടുകളിലെ ക്രെഡിറ്റ് ബാലൻസുകളും ഇഡി കണ്ടുകെട്ടി.

Leave A Comment