പ്രധാന വാർത്തകൾ

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്നുപേർ കസ്റ്റഡിയിൽ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. തമിഴ്‌നാട്ടിലെ പുളിയറയിൽ നിന്നാണ് ഇവരെ പിടി കൂടിയത്. ചാത്തന്നൂർ സ്വദേശികളായ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് പിടിയിലായത്.

രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവർ. ഇവർക്ക് പെൺകുട്ടിയുടെ പിതാവുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇവർ തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് നിഗമനം. കൊല്ലം കമ്മീഷണർ ഓഫീസിലെ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.

Leave A Comment