പ്രധാന വാർത്തകൾ

തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സാമ്പത്തിക തർക്കം; പിടിയിലായത് ദമ്പതികളും മകനും

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായത് ദമ്പതികളും മകനും. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് പ്രതികളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.

ചാത്തന്നൂർ സ്വദേശികളായ ഇവരെ തെങ്കാശി പുളിയറയൽ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് പിടികൂടിയത്. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായത്.

നഴ്സുമാരുടെ റിക്രൂട്‌മെൻ്റും നഴ്‌സിംഗ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.

അതേസമയം, പ്രതികളെ കൂടാതെ രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പോലീസ് വ്യക്തമാക്കി.

Leave A Comment